Wed. Jan 22nd, 2025

തൃപ്പൂണിത്തുറ:

ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയത്തിന്‌ വ്യാഴാഴ്ച പതാക ഉയരും. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ്  ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ പത്തിന്‌ വ്യവസായമന്ത്രി പി രാജീവ് പതാക ഉയർത്തും.

അത്തം നഗറിൽ ഉയർത്താനുള്ള പതാക ആചാരപ്രകാരം കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന ഹിൽ പാലസ് വളപ്പിൽ കൊച്ചി രാജകുടുംബം പ്രതിനിധി ഡോ നിർമല തമ്പുരാനിൽനിന്ന്‌ ചെയർപേഴ്സൻ രമ സന്തോഷ് ബുധനാഴ്‌ച ഏറ്റുവാങ്ങി.

വാദ്യമേളത്തിന്റെ അകമ്പടിയിൽ പതാക അത്തം നഗറിൽ എത്തിച്ചു. ജനറൽ കൺവീനർ കെ കെ പ്രദീപ് കുമാർ, നഗരസഭാ സെക്രട്ടറി എച്ച്‌ അഭിലാഷ് കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ ഡി സൈഗാൾ, യു കെ പീതാംബരൻ, ജയ പരമേശ്വരൻ, കെ ടി അഖിൽദാസ് എന്നിവർ നേതൃത്വം നൽകി.

By Rathi N