Wed. Jan 22nd, 2025

ആലുവ:

കാർ വാടകക്കെടുത്തശേഷം പണയം വച്ച കേസിൽ രണ്ടു പേരെക്കൂടി ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പിള്ളി കൂനംതൈ മടുക്കപ്പിള്ളി വീട്ടിൽ മുഹമ്മദ് ആഷിഖ് (21), കലൂർ തെക്കുംതല മൂത്തേടത്ത് വീട്ടിൽ അശ്വിൻ രമേശ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി നിഥിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2019 ജൂണിൽ അങ്കമാലി സ്വദേശിയായ ആഷിഖി​ന്റെ കാർ വാടകയ്ക്ക് ഓട്ടത്തിനെടുക്കുകയും കോയമ്പത്തൂരിൽ കൊണ്ടുപോയി പണയം വെക്കുകയുമായിരുന്നു. നിഥിനായിരുന്നു വിൽപനയുടെ ഇടനിലക്കാരൻ.

ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സിഎൽ സുധീർ, എസ്ഐമാരായ പിസുരേഷ്, ടിസി രാജൻ, എഎസ്ഐ ബിനോജ് ഗോപാലകൃഷണൻ, സിപിഒ മാരായ മാഹിൻ ഷാ അബൂബക്കർ, കെകെ ഹബീബ്, എച്ച് ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.

By Rathi N