തിരുവനന്തപുരം:
സർക്കാർ സ്കൂളുകളിൽ കിഫ്ബിയുടെ ഒരുകോടി ധനസഹായത്തോടെ നടത്തുന്ന കെട്ടിടനിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കാൻ തീരുമാനം. മന്ത്രി വി ശിവൻകുട്ടി, തദ്ദേശ ഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. കിലയെ നിർമാണച്ചുമതല ഏൽപ്പിച്ചിട്ടുള്ള ഒരുകോടി ധനസഹായത്തോടെ കെട്ടിടം നിർമിക്കുന്ന 446 സ്കൂളുകളുണ്ട്.
പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ വേഗത്തിൽ പൊളിച്ചുമാറ്റുന്നതിന് അനുമതി നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വേണ്ട നിർദേശം നൽകും. കില ഡയറക്ടർ ജോയ് ഇളമൺ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ എ എസ്, കിഫ്‌ബി അഡീഷനൽ സി ഇ ഒ സത്യജിത് രാജൻ, തദ്ദേശ ഭരണവകുപ്പിലെ എൻജിനീയർമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.