Mon. Dec 23rd, 2024

ചെങ്ങന്നൂർ ∙

എൽഎൽബി പ്രവേശന പരീക്ഷ എഴുതാൻ സഹോദരനൊപ്പം എത്തിയ വിദ്യാർത്ഥിനി വഴി തെറ്റി അലഞ്ഞു, പരീക്ഷാ ഹാളിൽ പ്രവേശിക്കാനുള്ള സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഇവരെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചതു ട്രാഫിക് പൊലീസ്. ഇന്നലെ ഉച്ചയ്ക്കു 12.50 നാണ് സംഭവം.

ചേർത്തലയിൽ നിന്നു സഹോദരനൊപ്പം ബൈക്കിലെത്തിയതാണ് വിദ്യാർത്ഥിനി. പരീക്ഷാകേന്ദ്രമായ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ എത്തേണ്ടതിനു പകരം വഴിതെറ്റി ഐടിഐ ജംക്‌ഷനിൽ നിന്നു രണ്ടു കിലോമീറ്ററോളം ഉള്ളിലേക്കു പോയി.

ഒരു മണിക്കു തന്നെ പരീക്ഷാ ഹാളിൽ പ്രവേശിക്കണമെന്നതിനാൽ പരിഭ്രാന്തരായി നിൽക്കുമ്പോഴാണ് ട്രാഫിക് എസ്ഐ സജികുമാറും സിവിൽ പൊലീസ് ഓഫിസർ എൻ ജയകുമാറും ഇതുവഴി എത്തിയത്. വാഹനം നിർത്തി കാര്യങ്ങൾ തിരക്കിയ പൊലീസ് വിദ്യാർത്ഥിനിയെ പൊലീസ് വാഹനത്തിൽ എൻജിനീയറിങ് കോളജിൽ എത്തിക്കുകയായിരുന്നു.

By Rathi N