Mon. Dec 23rd, 2024

അ​ല​ന​ല്ലൂ​ർ:

തി​രു​വി​ഴാം​കു​ന്ന് ഇ​ര​ട്ട​വാ​രി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​ലി​യെ ക​ണ്ട​തോ​ടെ ജ​നം ഭീ​തി​യി​ൽ. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോടെ അം​ബേ​ദ്ക​ർ കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് പു​ലി​യെ ക​ണ്ട​ത്.

വ​ള​പ്പി​ൽ സി​ദ്ദീ​ഖി​ന്റെ വീ​ടി​നു മു​ന്നി​ലെ മ​തി​ലി​നോ​ട് ചാ​രി കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ആ​ളു​ക​ൾ ബ​ഹ​ളം​വെ​ച്ച​തോ​ടെ പു​ലി തൊ​ട്ട​ടു​ത്ത തെ​ങ്ങി​ൻ​വ​ള​പ്പി​ലേ​ക്ക് ഓ​ടി​മാ​റി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​രു​വി​ഴാം​കു​ന്ന് ഫാ​മി​ൽ പു​ലി​യെ ക​ണ്ടി​രു​ന്നു. ഇ​ക്കാ​ര്യം വ​നം വ​കു​പ്പി​നെ അ​റി​യി​ച്ചെ​ങ്കി​ലും യാതൊരു സുരക്ഷ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

By Rathi N