Sat. Jan 18th, 2025
കോട്ടയം:

നഗരത്തിലെ തിരക്കേറിയ 5 പ്രധാന കേന്ദ്രങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ സിഗ്നലും സീബ്രാലൈനും വേണമെന്നു ട്രാഫിക് പൊലീസ്. 5 സ്ഥലത്തും ഒരേ സമയം സിഗ്നൽ ലൈറ്റിൽ ചുവപ്പു തെളിയണം. ഈ സമയം തന്നെ സീബ്രാലൈനിൽ പച്ച തെളിയും. അപ്പോൾ എല്ലാ സ്ഥലത്തും യാത്രക്കാർക്കു റോഡ് മുറിച്ചു കടക്കാം– ഇതാണു പദ്ധതി.

രൂപരേഖ പൊലീസ് പൊതുമരാമത്തു വകുപ്പിനും നഗരസഭയ്ക്കും കൈമാറി. കലക്ടർ അധ്യക്ഷയായുള്ള ഗതാഗത ഉപദേശക സമിതിയാണു തീരുമാനം എടുക്കേണ്ടത്. നിലവിൽ നഗരത്തിൽ പല സ്ഥലത്തും സീബ്രാവരകൾ മാഞ്ഞു പോയിട്ടുണ്ട്.

ഇതോടെ വാഹനങ്ങളുടെ ഇടയിലൂടെയാണു കാൽനട യാത്രക്കാർ റോഡ് കടക്കുന്നത്. പുതിയ ക്രമീകരണം വന്നാൽ അനുവദിച്ച സമയത്തു മാത്രമേ കാൽനടയാത്രക്കാർക്കു റോഡ് മുറിച്ചുകടക്കാൻ പറ്റൂ.

By Divya