Wed. Aug 27th, 2025

കൊച്ചി:

കൊച്ചി പോണേക്കരയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. പ്രദേശവാസികൾ തന്നെയായ ബിനു ജോസഫ്, എ എസ് ഇമ്മാനുവൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 49 എൽഎസ്ഡി സ്റ്റാമ്പുകളും, പത്തൊമ്പതര ഗ്രാം എംഡിഎംഎ യും ഇവരിൽ നിന്ന് കണ്ടെടുത്തു.

നഗരത്തിലെ സ്ഥിരം ലഹരി മരുന്ന് വിൽപ്പനക്കാരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന തൃശൂർ സ്വദേശിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.

By Rathi N