Mon. Dec 23rd, 2024

കോ​ത​മം​ഗ​ലം:

പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ ആ​ൾ അ​റ​സ്​​റ്റി​ൽ. വെ​ള്ള​ത്തൂ​വ​ൽ സൗ​ത്ത് ക​ത്തി​പ്പാ​റ കോ​ട്ട​ക്ക​ക​ത്ത് വീ​ട്ടി​ൽ ര​തീ​ഷി​നെ​യാ​ണ് (38) കു​ട്ട​മ്പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​റ​ണാ​കു​ളം സൗ​ത്ത് സിഐ​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​തി പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു.

ഒ​രു പെ​ണ്‍കു​ട്ടി​ക്ക് ഫേ​സ്ബു​ക്ക്‌ വ​ഴി മെ​സേജ് അ​യ​ച്ച​തി​ന് പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നും ആ​ങ്ങ​ള​യും പ​രാ​തി​യു​മാ​യി വ​ന്നി​ട്ടു​ണ്ടെ​ന്നും 50,000 രൂ​പ കൊ​ടു​ത്താ​ൽ സെ​റ്റി​ല്‍ ചെ​യ്യാം എ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു. സ​മ്മ​ത​മ​ല്ലെ​ങ്കി​ല്‍ കേ​സെടു​ക്കു​മെ​ന്നും ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

യു​വാ​വ് വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പി​താ​വി‍െൻറ ഫോ​ൺ ന​മ്പ​ർ വാ​ങ്ങി 20,000 രൂ​പ കൊ​ടു​ത്താ​ൽ കേ​സ് സെ​റ്റി​ൽ ചെ​യ്യാം എ​ന്ന്‍ പി​താ​വി​നെ അ​റി​യി​ച്ചു. പ​രി​ഭ്രാ​ന്ത​നാ​യ പി​താ​വ് മ​ക​ന​റി​യാ​തെ ഇ​യാ​ള്‍ പ​റ​ഞ്ഞ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ചു.

പി​ന്നീ​ട് വി​വ​രം അ​റി​ഞ്ഞ യു​വാ​വ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

ഇ​ൻ​സ്പെ​ക്ട​ർ കെഎം മ​ഹേ​ഷ് കു​മാ​ർ, എഎ​സ്.​ഐ കെ.​കെ. അ​നി​ൽ കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ന​വാ​സ്, ബോ​ണി, സിപിഒ അ​നു​രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

By Rathi N