Wed. May 8th, 2024

മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അവരുടെ ജീവിതത്തിൽ ശാക്തീകരണം നടപ്പാക്കുകയും അതുവഴി അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് ശ്വേത മേനോൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

“മറ്റുള്ളവരെ ശാക്തീകരിക്കുന്നതിലും അവരുടെ ജീവിതം മാറ്റുന്നതിലും ഞാൻ എപ്പോഴും വിശ്വസിക്കുന്നു,കാരണം മറ്റൊരു വ്യക്തിയെ ശാക്തീകരിക്കുമ്പോൾ നമ്മുടെ ചുറ്റുപാട് മാത്രമല്ല ആത്യന്തികമായി അത് നമ്മെത്തന്നെ ബാധിക്കുന്നു.അതിനാൽ എനിക്ക് ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിൽ എന്നാൽ കഴിയുന്ന വിധത്തിൽ ഒരു ചെറിയ മാറ്റം വരുത്താനുള്ള കൂടുതൽ വഴികളെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.ഈ പകർച്ചവ്യാധി ആരംഭിച്ചതു മുതൽ ചെറുതും വലുതുമായ ബിസിനെസ്സുകാർ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടു.

ഇടയ്ക്കിടയ്ക്കുള്ള ലോക്‌ഡൗൺ ഇത്തരക്കാരെ ഏറെ വിഷമിപ്പിച്ചു.ആത്യന്തികമായി അവയുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ ഉപജീവനമാർഗമാണ് ഇത് ബാധിക്കപ്പെടുന്നത്. അതിനാൽ സാധാരണക്കാരെ സഹായിക്കാൻ ഞാൻ തീരുമാനിച്ചു.

അതുകൊണ്ട് വൻകിട ബിസിനസുകൾക്കായി ഞാൻ സാധാരണയായി ചെയ്യുന്ന പരസ്യങ്ങൾ/ബിസിനസ്സ് പ്രമോഷനുകൾ എന്നിവയ്ക്ക് പുറമെ, എനിക്ക് ചുറ്റുമുള്ള ചെറുകിട ബിസിനസുകാരെ (പ്രത്യേകിച്ച് “സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള” മാർക്കറ്റിംഗ്/പരസ്യത്തിന് ബജറ്റ് ഇല്ലാത്തവരായ ചെറുകിട ബിസിനസുകൾക്ക്)എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അവർക്കു സൗജന്യമായി പബ്ലിസിറ്റി കൊടുത്തു അവരെ സഹായിക്കാനും ഞാൻ തീരുമാനിച്ചു.

ഇതിന് വേണ്ടി ഞാൻ ആദ്യം തന്നെ എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വെരിഫൈ ചെയ്യാൻ തീരുമാനിച്ചു. ഒടുവിൽ 2021 മാർച്ചിൽ അതും ശരിയായി.

കൂടാതെ എന്നെ ആകർഷിക്കുന്ന ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ഞാൻ ഇപ്പോൾ IGTV സീരീസും ആരംഭിച്ചു,
അതിൽ ഓരോ മാസവും തിരഞ്ഞെടുത്ത ചെറുകിട ബിസിനസുകളുടെ സേവനങ്ങൾ അവതരിപ്പിച്ച് കൊണ്ട് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ചെയ്യാൻ ഞാൻ പദ്ധതിയിടുന്നു. അതുവഴി കിട്ടുന്ന പബ്ലിസിറ്റി വഴി അവരുടെ ബിസിനസ്സ് നിലനിൽക്കുകയും വളരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.”