Sun. Nov 17th, 2024

കളമശേരി:

ഫാക്ട് ജീവനക്കാർ അനിശ്ചിതകാല സത്യഗ്രഹത്തിന്‌ ഒരുങ്ങുന്നു. ചരിത്രത്തിലെ റെക്കോഡ് ലാഭം കൈവരിച്ചിട്ടും ജീവനക്കാർക്ക്‌ ഓണം ഉത്സവബത്ത നിഷേധിച്ചിരിക്കുകയാണ്. കാലാവധി കഴിഞ്ഞ് 55 മാസം പിന്നിട്ട ദീർഘകാല കരാർ പുതുക്കി ശമ്പളപരിഷ്കരണം നടപ്പാക്കാൻ നടപടി സ്വീകരിക്കുന്നില്ല.

തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചില്ലെങ്കിൽ 16 മുതൽ അനിശ്ചിതകാല സത്യഗ്രഹവും ഓണദിവസം നിരാഹാരസമരവും നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു.

അനിശ്ചിതകാല സത്യഗ്രഹ പ്രഖ്യാപനവുമായി കോർപറേറ്റ് ഓഫീസിലേക്ക്റാലിയും പ്രതിഷേധയോഗവും നടത്തി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയും ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റുമായ കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധയോഗത്തിൽ ഫാക്ട്‌ എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി  വി എ നാസർ അധ്യക്ഷനായി. പി എസ് അഷ്റഫ്, എം എം ജബ്ബാർ, പി എസ് സെൻ, ഇ ജെ മാർട്ടിൻ, തുളസീധരൻപിള്ള, വി മോഹൻകുമാർ, ഷിനിൽ വാസ്, പി കെ സത്യൻ എന്നിവർ സംസാരിച്ചു.

By Rathi N