Wed. Apr 24th, 2024
കോ​ഴ​ഞ്ചേ​രി:

കോ​വി​ഡ്‌​കാ​ല​ത്ത്‌ തി​ര​ശ്ശീ​ല വീ​ണ അ​ര​ങ്ങു​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്ക്‌ സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ‘മ​ഴ മി​ഴി’ വെ​ബ്‌ കാ​സ്‌​റ്റി​ങ്ങി​നു​ള്ള ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. വ​ഞ്ചി​പ്പാ​ട്ടിൻ്റെ ചി​ത്രീ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പു​ല്ലാ​ട് ഉ​ള്ളൂ​ർ​ക്കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം സാ​റാ തോ​മ​സ് പ​ദ്ധ​തി​ക്ക്‌ തു​ട​ക്ക​മി​ട്ടു.

സാം​സ്കാ​രി​ക വ​കു​പ്പ്, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി, ല​ളി​ത​ക​ലാ അ​ക്കാ​ദ​മി, ഗു​രു ഗോ​പി​നാ​ഥ് ന​ട​ന​ഗ്രാ​മം, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ്‌ പ​രി​പാ​ടി. ഭാ​ര​ത്​​ഭ​വ​നാ​ണ് മ​ഴ​മി​ഴി എ​ന്ന മ​ൾ​ട്ടി​മീ​ഡി​യ മെ​ഗാ സ്ട്രീ​മി​ങ്‌ ലോ​ക മ​ല​യാ​ളി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ജീ​വ​കാ​രു​ണ്യ ദി​ന​മാ​യ ഈ ​മാ​സം 28 മു​ത​ൽ കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നു​വ​രെ 65 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മെ​ഗാ സ്ട്രീ​മി​ങ്ങി​ലൂ​ടെ 150 ക​ലാ​രൂ​പ​ങ്ങ​ളി​ൽ മൂ​വാ​യി​ര​ത്ത​ഞ്ഞൂ​റോ​ളം ക​ലാ​സം​ഘ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​വ​സ​രം.

വി​വി​ധ അ​ക്കാ​ദ​മി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ജൂ​റി പാ​ന​ലാ​ണ് ക​ലാ​സം​ഘ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. samskarikam.org എ​ന്ന വെ​ബ്പേ​ജി​ലൂ​ടെ രാ​ത്രി ഏ​ഴു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യാ​ണ് വെ​ബ്കാ​സ്‌​റ്റി​ങ്‌. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള ചി​ത്രീ​ക​ര​ണ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​ണ് തി​ങ്ക​ളാ​ഴ്ച മ​ഴ​മി​ഴി​യി​ലൂ​ടെ തു​ട​ങ്ങി​യ​ത്.

ച​ട​ങ്ങി​ൽ പ​ള്ളി​യോ​ട പ്ര​തി​നി​ധി വി​നു മോ​ഹ​നെ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം സാ​റാ തോ​മ​സ് പൊ​ന്നാ​ട അ​ണി​യി​ച്ചു. കോ​യി​പ്രം പ​ഞ്ചാ​യ​ത്ത്​ അം​ഗം എ​ൻ.​സി. രാ​ജേ​ന്ദ്ര​ൻ, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്​ അം​ഗം ബി​ജി​ലി പി. ​ഈ​ശോ, ഭാ​ര​ത് ഭ​വ​ൻ ഭ​ര​ണ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ സേ​വ്യ​ർ, മ​ധു കൊ​ട്ടാ​ര​ത്തി​ൽ, പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ അ​നു പ്ര​വീ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

By Divya