Mon. Dec 23rd, 2024
നെയ്യാറ്റിൻകര:

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പുതിയ ലാബ് തിങ്കളാഴ്ച രാവിലെ പത്തിന് കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ സ്കാനിങ്‌ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താൻ സൗകര്യമുള്ള ലാബാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. ഹൃദ്രോഹ നിർണയത്തിനുള്ള എക്കോ, ഡോപ്ളർ സ്കാനിങ്‌, അൾട്രാ സൗണ്ട് സ്കാനിങ്‌ എന്നിവയ്‌ക്കുള്ള സൗകര്യമുണ്ട്‌. അടുത്ത ഘട്ടത്തിൽ സിടി സ്കാനിങ്ങും സജ്ജമാക്കുമെന്നും കെ ആൻസലൻ എംഎൽഎ അറിയിച്ചു.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയെ സ്വകാര്യമേഖലയിലേതിനേക്കാൾ മികച്ച സൗകര്യമുള്ള ചികിത്സാലയമാക്കി മാറ്റിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. ഒരേസമയം 30 പേർക്ക് ഡയാലിസിസ് ചെയ്യാവുന്ന വലിയ യൂണിറ്റുള്ള സർക്കാർ ആശുപത്രികൂടിയാണിത്‌.

By Divya