Thu. Apr 10th, 2025

തൃശൂർ ∙

നന്തിക്കരയിലെ തടിമില്ലിൽ അനധികൃതമായി സൂക്ഷിച്ച 15 തേക്കുതടികൾ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. 2 തേക്കുമരങ്ങളിൽ നിന്നുള്ള തടികളാണ് പിടിച്ചെടുത്തത്. ദേശീയപാതയിലൂടെ കൂടുതൽ തേക്കുമരങ്ങൾ അനധികൃതമായി കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

പോൾ സോമിൽ ഉടമ വികെ പോളിനെതിരെ വനംവകുപ്പ് കേസെടുത്തു. റേഞ്ച് ഓഫിസർ ഭാസി ബാഹുലേയൻ, സംഘാംഗങ്ങളായ എംഎസ് ഷാജി, കെ. ഗിരീഷ് കുമാർ, ഷിജു ജേക്കബ്, എൻയു പ്രഭാകരൻ, സജീവ് കുമാർ എന്നിവരടങ്ങുന്ന സംഘമാണു തടികൾ പിടികൂടിയത്.

By Rathi N