Wed. Jan 22nd, 2025

പുന്നയൂർ ∙

വ്യാഴാഴ്ച രാത്രി ഒൻപതോടെയുണ്ടായ ശക്തമായ കാറ്റിൽ പുന്നയൂർ, പുന്നയൂർക്കുളം തീരമേഖലയിൽ വൻനാശം. ഒട്ടേറെ മരങ്ങളും 3 വൈദ്യുതി കാലുകളും വീണു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

പാപ്പാളി ബീച്ച് മൽസ്യത്തൊഴിലാളി കുഞ്ഞീരിയകത്ത് കാസിമിന്റെ ഓട് മേഞ്ഞ വീട് തെങ്ങ് വീണ്  തകർന്നു. പാപ്പാളി കുഞ്ഞീരിയകത്ത് കാസിമിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ നിലയിൽ
ഹംസയും കുടുംബവും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

പുന്നയൂർ ഒറ്റയിനി ബീച്ച് കല്ലുവളപ്പിൽ ബീവാത്തുകുട്ടിയുടെ വളപ്പിലെ തെങ്ങും തേക്ക് മരവും മുറിഞ്ഞു വീണു. കാറ്റിൽ തെങ്ങ്  വീണ് മരത്തംകോട് കിടങ്ങൂർ കാണംകോട്ട് വീട്ടിൽ സുനിയുടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു.

വീടിനുളളിലുണ്ടായിരുന്നവർ പുറത്തേക്കോടി രക്ഷപ്പെട്ടു.വീട്ടുപകരണങ്ങൾക്കു കേടുപറ്റി. വ്യാഴാഴ്ച രാത്രി പത്തോടെയാണ് മേഖലയിൽ ശക്തമായ മഴയ്ക്കൊപ്പം കാറ്റ് വീശിയത്.

പ്രദേശത്ത് പലയിടത്തും നാശമുണ്ടായിട്ടുണ്ട്.  പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. മണി, വാർഡ് അംഗം ലോറൻസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.

By Rathi N