Thu. Dec 19th, 2024

തൃശ്ശൂര്‍:

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കുമാണ് അനുമതി നൽകുക.

ഇതുവരെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

By Rathi N