25 C
Kochi
Wednesday, September 22, 2021
Home Tags Temple

Tag: Temple

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1500 പേര്‍ക്ക് ദര്‍ശനാനുമതി

തൃശ്ശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കുമാണ് അനുമതി നൽകുക.ഇതുവരെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഭണ്ഡാര പൂട്ടു പൊളിച്ച് കവർച്ച ; ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

ചെർപ്പുളശ്ശേരി:തൃക്കടീരി കാരാട്ടുകുർശ്ശിയിലെ ആറംകുന്നത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് കവർച്ച. ക്ഷേത്രത്തിനകത്തെ രണ്ടു ഭണ്ഡാരങ്ങളുടെയും പുറത്തുള്ള ഒരു ഭണ്ഡാരത്തിന്റെയും പൂട്ട് തകർത്താണ് കവർച്ച നടന്നിരിക്കുന്നത്. ക്ഷേത്രത്തിലെ ബാക്കിയുള്ള രണ്ട് ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമവും നടന്നിട്ടുണ്ട്.ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാർ മുറ്റത്ത് നാണയങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടു...
Tamilnadu temple

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കും; ഡി.എം.കെ. സര്‍ക്കാര്‍

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു. നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കുമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നും...

ദു​ബൈ​യി​ലെ ഹി​ന്ദു ക്ഷേ​ത്രം അ​ടു​ത്ത വ​ർ​ഷം തു​റക്കും

ദു​ബൈ:ഇ​മാ​റാ​ത്ത് ഹൃ​ദ​യ​മ​ന്ത്ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന സ​ഹി​ഷ്ണു​ത​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി ദു​ബൈ​യി​ൽ ഉ‍യ​രു​ന്ന ഹൈ​ന്ദ​വ ക്ഷേ​ത്രം 2022ലെ ​ദീ​പാ​വ​ലി നാ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ഇ​ന്ത്യ​ൻ, അ​റ​ബി വാ​സ്തു​വി​ദ്യ​യു​ടെ സ​മ​ന്വ​യ​ത്തി​ലൂ​ടെ നി​ർ​മി​ക്കു​ന്ന ക്ഷേ​ത്ര​ത്തിെൻറ മാ​തൃ​ക പു​റ​ത്തു​വി​ട്ടു. ഗു​രു നാ​നാ​ക് സി​ങ്​ ദ​ർ​ബാ​റി​നോ​ടു ചേ​ർ​ന്ന് വ​രു​ന്ന ഹി​ന്ദു ക്ഷേ​ത്രം ബ​ർ​ബെ ദു​ബൈ​യി​ലെ സി​ന്ധി ഗു​രു...

മുതലകൾക്കിടയിലും സസ്യഭുക്ക്; ‘ബബിയ’യ്ക്കിഷ്ടം നേദ്യച്ചോറ്

 കേരളത്തിന് തന്നെ അത്ഭുതമാണ് കാസര്‍കോട് അനന്തപുരം തടാക ക്ഷേത്രത്തിലെ 73 വയസുള്ള "ബബിയ" എന്ന മുതല. അങ്ങനെയിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് ഒരു അപൂര്‍വ കാഴ്ചയ്ക്ക് ക്ഷേത്ര ഭാരവാഹികൾ സാക്ഷിയായത്.അമ്പലത്തിന് ചുറ്റുമുള്ള തടാകത്തില്‍ നിന്ന് കയറി ക്ഷേത്ര ശ്രീകോവിലിനടുത്തെത്തിയിരിക്കുകയാണ് ബബിയ. തുടർന്ന് ഭഗവാനായി സങ്കൽപ്പിക്കപ്പെടുന്ന ബബിയയ്ക്കു മുന്നിൽ മേൽശാന്തിയായ സുബ്രഹ്മണ്യ ഭട്ട്, പുരുഷ സൂക്തവും വിഷ്ണു ...

ശ്രീരാമന്‍ നീതിയുടെ പ്രതീകം: ശശി തരൂര്‍

തിരുവനന്തുപുരം: ശ്രീരാമന്‍ നീതിയുടെയും, ന്യായത്തിന്‍റെയും ധാര്‍മികതയുടെയും, ധെെര്യത്തിന്‍റെയും പ്രതീകമെന്ന്  ശശി തരൂര്‍ എംപി. ഈ കെട്ട കാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണ്. ഇന്ത്യലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്ത്രിന് സ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസിന്‍റെ സ്വാഭാവിക ചുമതലയാണെന്ന് ചന്ദ്രികയുടെ മുഖപ്രസംഗം.മതേതരത്വത്തെ...

ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന് പിന്നില്‍ ദുരൂഹതയെന്ന് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം:ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എതിര്‍ത്തിട്ടും ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്‍റെ പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഹിന്ദു സംസ്‌കാരമനുസരിച്ച് ഈശ്വരന്‍ തൂണിലും തുരുമ്പിലുമുണ്ട്. ഈശ്വരപ്രാര്‍ത്ഥന വ്യക്തിപരമാണ്. സമൂഹ പ്രാര്‍ത്ഥന ക്ഷേത്രങ്ങളില്‍ ഹൈന്ദവ ആചാരപ്രകാരം ഇല്ല. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്നിട്ടും ക്ഷേത്രം...

ദുബായിൽ ഹിന്ദുക്ഷേത്രം നിർമ്മിക്കും

ദുബായ്: അബൂദബിയില്‍ സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബായിലും ഹിന്ദു ക്ഷേത്രം ഉയരുന്നു. ക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 2022ഓടെ പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പുതിയ ക്ഷേത്രത്തിന്റെ ചുറ്റളവ് 25,000 ചതുരശ്രയടിയാണ്.

ക്ഷേത്രങ്ങളെ ആറെസ്സെസ്സില്‍ നിന്നും മോചിപ്പിക്കുക

#ദിനസരികള്‍ 1011   പാവക്കുളം ക്ഷേത്രത്തില്‍ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ടു നടത്തിയ പരിപാടിക്കിടെ, സ്വന്തം മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ സിന്ദൂരം തൊട്ട് സംരക്ഷിച്ചു നിറുത്തിയിരിക്കുന്നതെന്ന് ആക്രോശിച്ചുകൊണ്ട് ധര്‍മ്മ സംരക്ഷണത്തിനു വേണ്ടി പാഞ്ഞടുക്കുന്ന ഒരു കുലസ്ത്രീയെ കേരളം കണ്ടു. എത്ര അധമവും നീചവും അപരവത്കൃതവുമായ ഒരു ആശയത്തെയാണ്...

ക്ഷേത്രത്തിൽ പ്രവേശിച്ചതിന് എട്ടുവയസ്സുള്ള ദളിത് ബാലനെ നഗ്നനാക്കി വെയിലത്ത് ചുട്ടുപൊള്ളുന്ന ഇഷ്ടികയിൽ ഇരുത്തി

മുംബൈ:  മാതംഗ് എന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന എട്ടുവയസ്സുകാരനെ നഗ്നനാക്കി ഉച്ചയ്ക്ക് വെയിലത്തു ചുട്ടുപൊള്ളുന്ന ഇഷ്ടികയ്ക്കു മുകളിൽ ഇരുത്തി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം നടന്നത്. ആ കുട്ടി, വാർധയിലെ ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചെന്നാരോപിച്ച് അമോൽ ധോറെ എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. കുട്ടി ക്ഷേത്രത്തിൽ നിന്നും നാണയങ്ങൾ മോഷ്ടിച്ചുവെന്ന് ധോറെ...