Mon. Dec 23rd, 2024

കായംകുളം ∙

കെഎസ്ആർടിസി ബസ് ‌സ്റ്റേഷൻ തെരുവ് നായ്ക്കൾ കയ്യടക്കി. 25 ലേറെ നായ്ക്കളാണ് ഡിപ്പോയുടെ വിവിധ ഭാഗങ്ങളിലായുളളത്. ജീവനക്കാരും യാത്രക്കാരും ഭയന്നാണ് സ്റ്റേഷനിലെത്തുന്നത്.

യാത്രക്കാർ കുറവായതും ബസുകൾ പലതും സർവീസില്ലാതെ കിടക്കുന്നതും തെരുവ്നായ് ശല്യം വർധിക്കാൻ കാരണമായതായി ഡിപ്പോ അധികാരികൾ പറയുന്നു.നഗരസഭ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

By Rathi N