Mon. Dec 23rd, 2024
കോട്ടയം:

വൈദ്യുത വാഹനങ്ങൾക്കായി 3 ചാർജിങ് കേന്ദ്രങ്ങൾ നഗരത്തിലും പരിസരങ്ങളിലുമായി വരുന്നു. ശാസ്ത്രി റോഡിലെ ബേക്കർ ഹിൽ റോഡിനു സമീപം ഈസ്റ്റ് സെക്‌ഷൻ ഓഫിസ് പ്രവർത്തിക്കുന്ന വളപ്പിൽ, എംസി റോഡിൽ പള്ളം ഇലക്ട്രിക്കൽ സെക്‌ഷൻ വളപ്പ്, ഗാന്ധിനഗർ – മെഡിക്കൽ കോളജ് റോഡരികിൽ ഗാന്ധിനഗർ സെക്‌ഷൻ ഓഫിസ് വളപ്പ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഘട്ടമായി കെഎസ്ഇബിയുടെ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.

ഇതിനുള്ള ടെൻഡർ‍ നൽകി. 6 മാസത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. ചാർജിങ് കേന്ദ്രങ്ങളുടെ നിർമാണത്തിനായ കെഎസ്ഇബി തറ നിരപ്പാക്കുന്ന ജോലികൾ ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ ചാർജിങ് കേന്ദ്രം പ്രവർത്തന സജ്ജമാക്കും എന്നായിരുന്നു കരാർ. എന്നാൽ കോവിഡിനെത്തുടർന്ന് ഇതിന്റെ നടപടികൾ നീണ്ടുപോകുകയായിരുന്നു.

By Divya