Wed. Jan 22nd, 2025

കൊച്ചി ∙

ശനിയാഴ്ച കൊച്ചി മെട്രോ സർവീസ് രാവിലെ ഏഴിനു തുടങ്ങും. രാത്രി ഒൻപതിന് അവസാനിക്കും. നിലവിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയായിരുന്നു സർവീസ്.

തിരക്കുള്ള സമയത്ത് 10 മിനിറ്റ് ഇടവിട്ടും അല്ലാത്തപ്പോൾ 15 മിനിറ്റ് ഇടവിട്ടുമാവും ട്രെയിൻ. യുപിഎസ്‌സി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7നു സർവീസ് തുടങ്ങും.

രാവിലെ 10 വരെ 10 മിനിറ്റ് ഇടവേളയിലും അതിനു ശേഷം 30 മിനിറ്റ് ഇടവേളയിലും സർവീസ് ഉണ്ടാവും. രാത്രി എട്ടുവരെയാണു സർവീസ്.

By Rathi N