Sat. Apr 20th, 2024

ആ​ല​പ്പു​ഴ:

അ​മി​ത വേ​ഗ​ത്തി​ലും ന​മ്പ​ര്‍ പ്ലേ​റ്റ് മ​നഃ​പൂ​ര്‍വം ഇ​ള​ക്കി​മാ​റ്റി​യും റോ​ഡി​ലൂ​ടെ പാ​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ‘ഓ​പ​റേ​ഷ​ന്‍ റാ​ഷു’​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി തി​ങ്ക​ള്‍ മു​ത​ല്‍ ബു​ധ​ന്‍വ​രെ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 265 കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു.

ച​ങ്ങ​നാ​ശ്ശേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് സം​സ്ഥാ​ന​ത്ത് മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​ര​മാ​ണ് ഓ​പ​റേ​ഷ​ന്‍ റാ​ഷ് ന​ട​ത്തു​ന്ന​ത്.ചേ​ര്‍ത്ത​ല, ആ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ഴ അ​ട​ച്ചു മാ​ത്രം ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കാ​തെ കേ​സു​ക​ള്‍ ഇ -​കോ​ട​തി​യി​ലേ​ക്ക് (വെ​ര്‍ച്വ​ല്‍ കോ​ട​തി) മാ​റ്റും. ഒ​ന്നി​ലേ​റെ ത​വ​ണ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് ഇ- ​കോ​ട​തി ക​യ​റേ​ണ്ടി വ​ന്നാ​ല്‍ ശി​ക്ഷ വ​ർ​ധി​ക്കും.

വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍, ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ് എ​ന്നി​വ റ​ദ്ദു ചെ​യ്യു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​ല​പ്പു​ഴ ബൈ​പാ​സി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ മ​റ്റു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച 48 പേ​ര്‍ക്കെ​തി​രെ​യും അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​ന​മോ​ടി​ച്ച 26 പേ​ര്‍ക്കെ​തി​രെ​യും വാ​ഹ​ന രൂ​പ​മാ​റ്റം വ​രു​ത്തി​യ 67 പേ​ര്‍ക്കെ​തി​രെ​യും അ​മി​ത ശ​ബ്​​ദം പു​റ​പ്പെ​ടു​വി​ച്ച 124 പേ​ര്‍ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തു.

ലൈ​സ​ന്‍സ് റ​ദ്ദ് ചെ​യ്യാ​ന്‍ 16 പേ​ര്‍ക്കെ​തി​രെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍കി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​മാ​യി ജി​ല്ല​യി​ല്‍ സൈ​ല​ന്‍സ​ര്‍ മാ​റ്റി​വെ​ച്ച്​ അ​മി​ത ശ​ബ്​​ദം ഉ​ണ്ടാ​ക്കി​യ 764 വാ​ഹ​ന ഉ​ട​മ​ക​ള്‍ക്കെ​തി​രെ കേ​സു​ക​ള്‍ എ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന് രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ല്‍ ഓ​രോ രൂ​പ​മാ​റ്റ​ത്തി​നും 5000 രൂ​പ വീ​തം പി​ഴ​യീ​ടാ​ക്കും.

പ്രാ​യ​പൂ​ര്‍ത്തി ആ​കാ​ത്ത​വ​ര്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ മാ​താ​പി​താ​ക്ക​ള്‍ക്കെ​തി​രെ​യും വാ​ഹ​ന ഉ​ട​മ​ക്കെ​തി​രെ​യും ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ആ​ര്‍ടിഒ പിആ​ര്‍ സു​മേ​ഷ് അ​റി​യി​ച്ചു.

By Rathi N