Sat. Jan 18th, 2025
പാറശാല:

മഹാരാഷ്ട്ര കാർഷിക സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികളുടെ സംഘം കാർഷിക ഗ്രാമമായ ചെങ്കലിലെത്തി. കർഷകരെ കാണാനും കൃഷിരീതികൾ നേരിട്ട് പഠിക്കാനുമാണ് വിദ്യാർത്ഥികളെത്തിയത്‌. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന പ്രായോഗിക പരിശീലനത്തിൻ്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. കൃഷി ഭവൻ്റെ പ്രവർത്തനവും പദ്ധതികളും ചെങ്കൽ കൃഷി ഓഫീസർ ആൻസി ഇവരുമായി പങ്കുവച്ചു.

വാഴ, പച്ചക്കറി, മരച്ചീനി വിള സമ്പ്രദായവും സംയോജിത കൃഷി സമ്പ്രദായങ്ങളും കർഷക തോട്ടങ്ങൾ സന്ദർശിച്ച്‌ മനസ്സിലാക്കി. സിടിസിആർഐ വികസിപ്പിച്ച മരച്ചീനി ഇനം ശ്രീരക്ഷയുടെ വളമിശ്രിത- മൈക്രോ ഫുഡ് പ്രദർശന തോട്ടങ്ങൾ സന്ദർശിച്ച് കർഷകരുമായി സംവദിച്ചു. സിസിൽ ചന്ദ്രൻ്റെ ഹൈടെക് നേഴ്‌സറിയുടെ പ്രവർത്തനങ്ങൾ കണ്ടുമനസ്സിലാക്കി.

മികച്ച കിഴങ്ങുവിള കർഷകനുള്ള പുരസ്‌കാരം നേടിയ രാജൻ പൂവക്കുടി കൃഷി അനുഭവങ്ങൾ പങ്കുവച്ചു. സിടിസിആർഐ ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ ജി ബൈജുവിന്റെ നേതൃത്വത്തിൽ വന്ന പഠന സംഘത്തിൽ ഡോ കൗണ്ടിനിയ, പാറശാല കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ഐറിൻ, ഡി ടി റെജിൻ, അശ്വിൻ, പ്രീജ, മിനി എന്നിവരുമുണ്ടായിരുന്നു.

By Divya