Mon. Dec 23rd, 2024
ഇടപ്പാളയം:

വീട്ടിൽ സൂക്ഷിച്ചിരുന്ന തടി രാത്രിയിൽ കതക് പൊളിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കടത്തിക്കൊണ്ടുപോയതായി പരാതി. ചൊവ്വ രാത്രി 12ന് ആര്യങ്കാവ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് തടി കടത്തിക്കൊണ്ടു പോയതിന് പിന്നിലെന്ന് ഇടപ്പാളം സുരേഷ് ഭവനിൽ സുരേഷ്, സുനിൽ എന്നിവർ റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

തടിക്കൊപ്പം തടി മുറിക്കുന്ന 2 യന്ത്രവാൾ, തടി കിഴിക്കുന്ന യന്ത്രം, മറ്റ് പണി ആയുധങ്ങൾ പണി പൂർത്തിയായ തേക്കിന്റെ 5 കതകുകൾ എന്നിവയാണ് എടുത്തുകൊണ്ടു പോയത്. 3.5ലക്ഷം രൂപ വില വരുന്ന തേക്ക്, പ്ലാവ്, മഹാഗണി, ആഞ്ഞിലി എന്നീ തടികൾ നഷ്ടപ്പെട്ടിട്ടുണ്ട്. റവന്യു – വനം വകുപ്പുകളിൽ നിന്ന് എല്ലാവിധ അനുമതിയും വാങ്ങി മുറിച്ച തടികളാണ് അറിയിപ്പൊന്നുമില്ലാതെ കടത്തിക്കൊണ്ട് പോയത്.

ചൊവ്വ വൈകിട്ട് 6ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തി ഈ തടികളെല്ലാം പരിശോധിച്ച് ബോധ്യപ്പെട്ട് മടങ്ങിയതാണെന്നും പരാതിക്കാർ പറഞ്ഞു.

By Divya