Mon. Dec 23rd, 2024

തൃശൂർ:

ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പാക്കുന്ന ‘മക്കൾക്കൊപ്പം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരിമ്പൂരിൽ വ്യാഴാഴ്‌ച രാവിലെ 10.30ന്‌ മന്ത്രി ആർ ബിന്ദു ഓൺലൈനായി നിർവഹിക്കും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനാകും.  

കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങൾ തരണം ചെയ്യാനും കരുതലും സ്നേഹവും ഉറപ്പാക്കാനും പഠന പിന്തുണ നൽകുന്നതിനും രക്ഷിതാക്കളെ പ്രാപ്തമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 120 വിദഗ്ധരെ ഇതിനായി പരിശീലിപ്പിച്ചിട്ടുണ്ട്.

280 പേർക്കു കൂടി പരിശീലനം നൽകുന്നതിന് ഏഴിന്‌ ശിൽപ്പശാല നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ വിദ്യാസാഗർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

By Rathi N