Wed. Jan 22nd, 2025
പത്തനംതിട്ട:

സംരംഭകർക്ക് പുതിയ വരുമാന മാർഗമൊരുക്കി കെഎസ്ഇബി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഉപയോഗശൂന്യമായ പാറമടകളിലും തരിശുഭൂമിയിലും നിന്ന് സോളർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. കെഎസ്ഇബിയുടെ പിഎം കുസും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. കൃഷിയോഗ്യമല്ലാത്ത തരിശുഭൂമി, ഉത്പാദനക്ഷമല്ലാത്ത പാറമടകൾ എന്നിവ നിശ്ചിത വാടകയ്ക്ക് ഏറ്റെടുത്ത് സോളർ പാനൽ സ്ഥാപിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ തടസ്സങ്ങളില്ലാതെ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഇടമാകണം. കുറഞ്ഞത് 2 ഏക്കർ സ്ഥലം ഒന്നായി വേണം. ലോറിയിൽ സാധനങ്ങൾ എത്തിക്കാൻ കഴിയുന്ന റോഡ് സമീപം വേണം. വെള്ളം കയറുന്ന പ്രദേശമാകരുത്. പരമാവധി 30 ഡിഗ്രിയിൽ കൂടാതെയുള്ള ചരിവാകാം. കെഎസ്ഇബി സബ് സ്റ്റേഷൻ്റെ 5 കിലോമീറ്റർ പരിധിയിലുള്ള സ്ഥലമാണ് തിരഞ്ഞെടുക്കുക. അധികം അകലെയല്ലാതെ 11 കെവി ലൈനും വേണം.

By Divya