Mon. Dec 23rd, 2024
കൊ​ട്ടാ​ര​ക്ക​ര:

വെ​ണ്ടാ​റി​ൽ വ​ഴി​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കൂ​ട്ട​ത്ത​ല്ലി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. അ​രീ​യ്ക്ക​ൽ മൊ​ട്ട​ക്കു​ന്നി​ൽ വീ​ട്ടി​ൽ ബേ​ബി (65), രേ​വ​തി വി​ലാ​സ​ത്തി​ൽ റീ​ന (45) എ​ന്നി​വ​രു​ടെ വീ​ട്ടു​കാ​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പു​ത്തൂ​ർ പൊ​ലീ​സ് എ​ത്തി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​ണ്ടാ​ക്കി​യ​ത്.

ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്തോ​ടെ 24 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ഴ​വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ വെ​ട്ടി​യ ചാ​ൽ വ​ഴി​യാ​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ്​ കാ​ര​ണം. സം​ഘ​ർ​ഷ​ത്തി​ൽ സ്ത്രീ​ക​ള​ട​ക്കം ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​പ്പോ​ഴും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

By Divya