Mon. Dec 23rd, 2024
തിരുവനന്തപുരം:

കിഴക്കേകോട്ടയിൽ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കാൽനട മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. മൂന്നു മാസത്തിനകം പൂർത്തിയാകും. കോവളം ബസ്സ്റ്റോപ്–ആറ്റുകാൽ ബസ്സ്റ്റോപ്-
ഗാന്ധിപാർക്ക് എന്നിങ്ങനെ ‘എൽ’ മാതൃകയിലാണ്‌ ഘടന.

ഗാന്ധിപാർക്ക്‌–ആറ്റുകാൽ ഭാഗത്തെ പരസ്‌പരം ബന്ധിപ്പിച്ചു 103 മീറ്റർ നീളവും രണ്ട്‌ മീറ്റർവീതിയുമുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലമാകും കിഴക്കേകോട്ടയിലേത്‌.

ഗാന്ധിപാർക്കിലും കോവളം ബസ്‌സ്‌റ്റോപ്പ്‌ ഭാഗത്തുനിന്ന്‌ പാലത്തിൽ പ്രവേശിക്കാം. രണ്ട്‌ ലിഫ്‌റ്റുണ്ടാകും. എസ്‌കലേറ്ററിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്‌.

ആക്‌സൊ എൻജിനീയേഴ്‌സിനാണ്‌ നിർമാണച്ചുമതല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എൽഇഡി ചുമരും പാലത്തിൽ സജ്ജീകരിക്കും. പാലം യാഥാർഥ്യമാകുന്നതോടെ കിഴക്കേകോട്ട വഴിയുള്ള യാത്ര സുഗമമാകും.

നേരത്തേ പട്ടം, കോട്ടൺഹിൽ എന്നിവിടങ്ങളിലും നഗരസഭ കാൽനട മേൽപ്പാലം യാഥാർഥ്യമാക്കിയിരുന്നു

By Divya