Mon. Dec 23rd, 2024
കടയ്ക്കൽ:

ട്രിപ്പിൽ ലോക്ഡൗൺ നില നിൽക്കുന്ന ചിതറ പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ ദിവസമായ ഇന്നലെ നിയന്ത്രണം ലംഘിച്ചു ആളുകളെ കൂട്ടി മന്ത്രിമാർ പങ്കെടുത്ത് ഉദ്ഘാടനം. ചിതറ പഞ്ചായത്തിൽ കിഴക്കുംഭാത്ത് സിവിൽ സപ്ലൈസ് മാവേലി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിമാർ പങ്കെടുത്തത്. മന്ത്രി ജി ആർ അനിൽ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ ആദ്യ വിൽപന നടത്തി.

ടിപിആർ നിരക്ക് ഉയർന്നതിനാൽ ഒരാഴ്ചയായി കർശന നിയന്ത്രണം നിലനിൽക്കുന്ന ചിതറ പഞ്ചായത്തിലാണ് മന്ത്രിമാരുടെ ഉദ്ഘാടനം. പൊലീസും മന്ത്രിമാർക്ക് അകമ്പടിയായി എത്തിയിരുന്നു. കിഴക്കുംഭാഗത്ത് നിലവിലുണ്ടായിരുന്ന മാവേലി സ്റ്റോർ ആണ് സൂപ്പർ മാർക്കാറ്റാക്കിയത്.

ഇട്ടിവ പഞ്ചായത്തിൽ പൈവിള പുന്നമൺ ഏലാ റോഡിന്റെയും ഇട്ടിവ പഞ്ചായത്തിൽ മലപ്പേരൂർ എംഎസ്എസ് എൽപിഎസിലെ സ്മാർട് ക്ലാസ് മുറിയുടെ ഉദ്ഘാടനവും പിന്നീട് മന്ത്രി ചിഞ്ചു റാണി നടത്തി. ഇവിടങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത, ഇട്ടിവ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ദിനേശ്കുമാർ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

By Divya