Sun. Apr 28th, 2024
കൊ​ല്ലം:

കോ​വി​ഡ്​ ടി ​പി ​ആ​ർ നി​യന്ത്രണത്തി​ലാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടു​ള്ള പൊ​ലീ​സിൻ്റെ ഓ​പ​റേ​ഷ​ൻ ടാ​ർ​ജ​റ്റ് 5ന് ​കൊ​ല്ല​ത്ത് തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് പ​രി​ധി​യി​ൽ ടി ​പി ​ആ​ർ അ​ടു​ത്ത ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ത്തു​ന്ന​തി​ന് ഡി ഐ ജി കെ ​സ​ഞ്ജ​യ്കു​മാ​റിൻ്റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണി​ത്. വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ച്ച പ​ദ്ധ​തി ആ​ഗ​സ്​​റ്റ്​ അ​ഞ്ച്​ വ​രെ നീ​ളും.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ്വ​യം സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​രു​ന്ന പൊ​ലീ​സു​ദ്യോ​ഗ​സ്​​ഥ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കും. സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ​മാ​ർ​ക്കാ​യി​രി​ക്കും ചു​മ​ത​ല.

ഏ​റ്റ​വും കു​റ​ഞ്ഞ എ​ൻ​ഫോ​ഴ്സ്​​മന്റി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ വ്യാ​പ​ക​മാ​യ അ​വ​ബോ​ധ​വും വ​ഴി സാ​മൂ​ഹി​ക കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​രാ​ഴ്ച​ത്തേ​ക്ക് നി​യ​ന്ത്രി​ച്ച് വ്യാ​പ​നം കു​റ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

By Divya