കൊല്ലം:
കോവിഡ് ടി പി ആർ നിയന്ത്രണത്തിലാക്കുന്നത് ലക്ഷ്യമിട്ടുള്ള പൊലീസിൻ്റെ ഓപറേഷൻ ടാർജറ്റ് 5ന് കൊല്ലത്ത് തുടക്കമായി. തിരുവനന്തപുരം റേഞ്ച് പരിധിയിൽ ടി പി ആർ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തുന്നതിന് ഡി ഐ ജി കെ സഞ്ജയ്കുമാറിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയാണിത്. വ്യാഴാഴ്ച ആരംഭിച്ച പദ്ധതി ആഗസ്റ്റ് അഞ്ച് വരെ നീളും.
കോവിഡ് വ്യാപനം തടയുന്നതിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന പൊലീസുദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജന സഹകരണത്തോടെ അതാത് പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യങ്ങൾക്കനുസൃതമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കായിരിക്കും ചുമതല.
ഏറ്റവും കുറഞ്ഞ എൻഫോഴ്സ്മന്റിൽ പൊതുജന പങ്കാളിത്തത്തോടെ വ്യാപകമായ അവബോധവും വഴി സാമൂഹിക കൂടിച്ചേരലുകൾ ഒരാഴ്ചത്തേക്ക് നിയന്ത്രിച്ച് വ്യാപനം കുറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.