Fri. Apr 19th, 2024

കൊച്ചി:

​ഗതാ​ഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കൊച്ചിയിൽ മെട്രോപൊളിറ്റൻ ട്രാൻസ്പോ‍ർട്ട് അഥോറിറ്റിയുടെ കീഴിൽ കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‍വ‍‍ർക്ക് സംവിധാനം യാഥാർത്ഥ്യമാകുന്നു. ലോകത്തിലെ ആദ്യത്തെ ഓപ്പൺ മൊബിലിറ്റി നെറ്റ്‍വർക്ക് എന്ന വിശേഷണത്തോടെയാണ് ​ഗതാ​ഗത സംവിധാനങ്ങളെ ഏകീകരിക്കുന്ന സംരംഭത്തിന് തുടക്കമാകുന്നത്.

​ഗതാ​ഗതമന്ത്രി ആന്റണി രാജു ഇന്ന് വൈകീട്ട് നാല് മണിക്ക് എറണാകുളം ടൗൺഹാളിൽ സംരംഭത്തിന്റെ ഉദ്ഘാടനം നി‍ർവ്വഹിക്കും. ടാക്സി യാത്രകളെ ബന്ധിപ്പിക്കുന്നതിനായുള്ള യാത്രി ആപ്പിന്റെ ആരംഭവും വൈദ്യുത ​ഗതാ​ഗത പ്രോത്സാഹനത്തിന് ടിവിഎസ് ഇലക്ട്രിക് സ്കൂട്ടറായ ഐക്യൂബിന്റെ തുടക്കവും ഇവിടെ നിന്നാകും.

2020 നവംബർ ഒന്നിനാണ് രാജ്യത്തെ ആദ്യത്തെ മെട്രോപൊളിറ്റൻ ട്രാൻസ്പോ‍ർട്ട് അഥോറിറ്റി കൊച്ചിയിൽ ആരംഭിച്ചത്. മൊബിലിറ്റി നെറ്റ്‍വ‍ർക്കിലെ ഏത് ആപ്ലിക്കേഷനുകൾ വഴിയും കൊച്ചി നിവാസികൾക്ക് ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കാനുള്ള ഓപ്പൺ നെറ്റ്‍വ‍ർക്കാണ് മെട്രോപൊളിറ്റൻ ട്രാൻസ്പോ‍ർട്ട് അഥോറിറ്റിയുടെ ലക്ഷ്യം. അതിന്റെ ആദ്യപടിയാണ് ഈ സംരംഭങ്ങൾ.

By Rathi N