24 C
Kochi
Tuesday, December 7, 2021

Daily Archives: 17th June 2021

കവരത്തി:കവരത്തി ദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തി വെച്ചു. റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികൾ നിർത്തിയത്.വിവാദമായ ഭരണ പരിഷ്കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അഡ്മിനിട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. കവരത്തി പിഡബ്ല്യുഡി ഓഫീസിന് എതർവശത്തടക്കം 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ഉദ്യോഗസ്ഥർ കഴിഞ്ഞ...
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീപിടിത്തം. കൊവിഡ് സാമ്പിളുകള്‍ ശേഖരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു തീപിടിത്തം. അഗ്നിശമന സേനയുടെ 26 യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.39 ഓടെ തീ നിയന്ത്രണ വിധേയമായി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
അഗര്‍ത്തല:പാര്‍ട്ടി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗാളിന് പിന്നാലെ ആശങ്കയിലായി ത്രിപുരയിലെ ബിജെപി നേതൃത്വവും. എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്ച യോഗം ചേരും.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ത്രിപുരയുടെ മേല്‍നോട്ടം വഹിക്കുന്ന ഫനീന്ദ്ര നാഥ് ശര്‍മ തുടങ്ങിയവര്‍ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കും.ബിജെപി കുടുംബത്തില്‍...
ന്യൂഡൽഹി:റഷ്യയുടെ കൊവിഡ്​ വാക്​സിനായ സ്​പുട്​നിക്കി​ൻറെ വിതരണം രാജ്യത്തെ ഒമ്പത്​ നഗരങ്ങളിൽ കൂടി ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ്​ വിതരണം നടത്തുന്നത്​. ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂർ, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലാണ്​ വാക്​സിൻ വിതരണം ആരംഭിക്കുക.കോവിൻ പോർട്ടലിലൂടെ സ്​പുട്​നിക്​ വാക്​സിൻ ലഭ്യമാവില്ല. ഇന്ത്യയിലെ സ്​പുട്​നിക്കി​ൻറെ വിതരണം നടത്തുന്ന ഡോ റെഡ്ഡീസിലൂടെ മാത്രമേ വാക്​സിൻ ലഭിക്കു​. കമ്പനിയുടെ പങ്കാളികളായ അപ്പോളോ ആശുപത്രി വഴിയാണ്​ നിലവിൽ സ്​പുട്​നിക്​ വാക്​സിൻ വിതരണം...
കാസര്‍ഗോഡ്:നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. വാതക ചോര്‍ച്ച ഇല്ല.പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ടാങ്കര്‍ നീക്കം ചെയ്യും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ന്യൂഡൽഹി:സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച് വ്യക്തത ഇന്നുണ്ടാകും . ഇതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയുടെ തീരുമാനം സിബിഎസ്ഇ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് സമിതിയുടെ നിര്‍ദേശം.30:30:40 അനുപാതത്തില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കാനാണ് സമിതി മുന്നോട്ടുവയ്ക്കുന്ന തീരുമാനം. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യം പാഴ്സല്‍ വില്‍പന പുനരാരംഭിക്കും. ബവ് ക്യു ടോക്കണില്ലാതെ ഔട്ട്​ലറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാഴ്സലായി വാങ്ങാം.  രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലായിരിക്കും  മദ്യം പാഴ്സലായി ലഭിക്കുക.എന്നാല്‍ ക്ലബുകളില്‍ മദ്യവിതരണം ഉണ്ടാകില്ല. ഔട്ട്​ലറ്റുകളിലെ അതേ വിലയിലായിരിക്കും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യവും ബിയറും വൈനും ലഭിക്കുക. സാമൂഹിക അകലം പാലിച്ചാകും മദ്യവിതരണം. ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ്...
കൊടകര:കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മരാജന്‍ ഇന്ന് രേഖകള്‍ ഹാജരാക്കും. ബിസിനസ് സംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സപ്ലൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനാണെന്നും പഴം, പച്ചക്കറി മൊത്ത കച്ചവടക്കാരനാണ് താണെന്നുമാണ് ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്.ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് ധര്‍മരാജന്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഇതുവരെ ധര്‍മ രാജന്‍ ഹാജരാക്കിയിട്ടില്ല....
മസ്‍കത്ത്:കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വലിയൊരു വിഭാഗം സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളാന്‍ ഈ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.Omanവാക്സിനേഷൻ സംബന്ധമായ രജിസ്ട്രേഷനുകൾക്ക് മന്ത്രാലയത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ നിർദ്ദേശിക്കുന്നുണ്ട്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പത്ത് മിനിറ്റ്  യാത്ര ചെയ്‌താൽ ഒമാൻ കൺവെൻഷൻ...
ജയ്പൂര്‍:രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിമതനീക്കത്തിന് പിന്നാലെ അശോക് ഗെലോട്ടിന് തലവേദനയായി ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ഗെലോട്ട് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് ഇവര്‍ ആവശ്യം ഉന്നയിച്ചതായാണ് സൂചന. കഴിഞ്ഞ വര്‍ഷം പൈലറ്റിന്റെ വിമതനീക്കത്തിനിടെ ഗെലോട്ട് സര്‍ക്കാരിന് ബിഎസ്പി എംഎല്‍എമാരായ സന്ദീപ് യാദവിന്റെ നേതൃത്വത്തില്‍ പിന്തുണ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.അതേസമയം മന്ത്രിസഭാ പുനസംഘടന ഉചിതസമയത്ത് നടക്കുമെന്നാണ് സന്ദീപ് യാദവിന്റെ പ്രതികരണം. രാജസ്ഥാനിലെ ഗെലോട്ട്...