Tue. Mar 19th, 2024
ന്യൂഡൽഹി:

റഷ്യയുടെ കൊവിഡ്​ വാക്​സിനായ സ്​പുട്​നിക്കി​ൻറെ വിതരണം രാജ്യത്തെ ഒമ്പത്​ നഗരങ്ങളിൽ കൂടി ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ്​ വിതരണം നടത്തുന്നത്​. ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂർ, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലാണ്​ വാക്​സിൻ വിതരണം ആരംഭിക്കുക.

കോവിൻ പോർട്ടലിലൂടെ സ്​പുട്​നിക്​ വാക്​സിൻ ലഭ്യമാവില്ല. ഇന്ത്യയിലെ സ്​പുട്​നിക്കി​ൻറെ വിതരണം നടത്തുന്ന ഡോ റെഡ്ഡീസിലൂടെ മാത്രമേ വാക്​സിൻ ലഭിക്കു​. കമ്പനിയുടെ പങ്കാളികളായ അപ്പോളോ ആശുപത്രി വഴിയാണ്​ നിലവിൽ സ്​പുട്​നിക്​ വാക്​സിൻ വിതരണം നടത്തുന്നത്​. വാക്​സിൻ പരീക്ഷണാടിസ്ഥാനത്തിൽ ഹൈദരാബാദിലാണ്​ ആദ്യം വിതരണം ചെയ്​തത്​.

91.6 ശതമാനം ഫലപ്രാപ്​തി സ്​പുട്​നിക്​ വാക്​സിനുണ്ടെന്നാണ്​ അവകാശവാദം. 1,145 രൂപയാണ്​ വാക്​സി​ൻറെ വില. രാജ്യത്ത്​ 18-44 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിനേഷൻ ആരംഭിച്ചതി​ൻറെ പശ്​ചാത്തലത്തിൽ വാക്​സിൻ ഡോസുകൾക്ക്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. സ്​പുട്​നിക്​ കൂടി എത്തുന്നതോടെ ഇത്​ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

By Divya