Tue. Apr 23rd, 2024
കു​വൈ​ത്ത്​ സി​റ്റി:

ആ​ദ്യ​ഡോ​സ്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ്​ ബാ​ധി​ച്ച്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ച​താ​ണി​ത്. വൈ​റ​സ്​ ബാ​ധി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ര​ണ്ടാം​ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.

കൊവിഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്​​മ​യോ ആ​ൻ​റി​ബോ​ഡി​യോ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. കൊവിഡ് ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ൽ ആ​ൻ​റി​ബോ​ഡി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക്​ വാ​ക്​​സി​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ വി​ദ​ഗ്​​ദ്ധാഭിപ്രായം. ഇ​തു​കൊ​ണ്ടാ​ണ്​ വൈ​കി​പ്പി​ച്ച​ത്.

ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​നാ​യി ആ​ളു​ക​ൾ​ക്ക്​ ടെ​ക്​​സ്​​റ്റ്​ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ഇ​തു​വ​രെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത കൊവിഡ് ബാ​ധി​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

By Divya