Thu. Apr 25th, 2024
കൊച്ചി:

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് യുഎഇ കോണ്‍സല്‍ ജനറലിനും അറ്റാഷെക്കുമെതിരെ നടപടിക്കൊരുങ്ങി കസ്റ്റംസ്. ഇരുവര്‍ക്കും വിദേശകാര്യമന്ത്രാലയം വഴി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവര്‍ക്കെതിരെ ലഭിച്ച മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് നോട്ടീസ് നല്‍കുക.

പിടിച്ചെടുത്ത സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും നികുതി വെട്ടിച്ചതിന് പിഴ ഈടാക്കാതിരിക്കാനും കാരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നോട്ടീസിന് 30 ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മറുപടി ലഭിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകും. ജമാൽ ഹുസൈൻ അൽ സാബിക്കും റാഷിദ് അൽ ഖാമിസിനുമാണ് നോട്ടീസ് അയക്കുന്നത്.

By Divya