Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

കൊവിഡ് മരണങ്ങളില്‍ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ​ഗാന്ധിക്ക് മറുപടിയുമായി ആരോ​ഗ്യമന്ത്രാലയം. വാക്സീൻ ഉത്പാദനം ഒരു രാത്രി കൊണ്ട് ചെയ്യാവുന്ന പണിയല്ലന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്‍റെ മറുപടി. നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്സീൻ വികസനം സാധ്യമാകൂ. ഉത്പാദിപ്പിച്ച വാക്സീൻ ഉടനടി വിതരണം ചെയ്യാനുമാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരിടവേളയ്ക്കു ശേഷം വാർത്താ സമ്മേളനം നടത്തിയ രാഹുൽ ഗാന്ധി കൊവിഡ് തരംഗം നേരിടുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രിക്ക് അറിവില്ലെന്നായിരുന്നു ആരോപിച്ചത്. വാക്സീൻ വിദേശത്തേക്ക് കയറ്റി അയച്ച പ്രധാനമന്ത്രി മരണങ്ങൾക്ക് ഉത്തരവാദിയാണ്. സർക്കാരിന് വ്യക്തമായ പദ്ധതിയില്ലാത്തപ്പോൾ ഇനിയും നിരവധി തരംഗങ്ങൾ ഇന്ത്യയെ കാത്തിരിക്കുകയാണെന്നും രാഹുൽ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

By Divya