Mon. Dec 23rd, 2024
കുവൈത്ത് സിറ്റി:

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള ഐക്യദാര്‍ഢ്യം ഉറപ്പിച്ച് ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന സന്ദേശം നല്‍കിയാണ് കുവൈത്ത് ടവറുകളില്‍ ഇന്ത്യന്‍ പതാകയും കുവൈത്ത് പതാകയും തെളിഞ്ഞത്.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധം ചൂണ്ടിക്കാട്ട് കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഇന്ത്യയിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ സിലിണ്ടറുകളും കുവൈത്തില്‍ നിന്ന് എത്തിച്ചിരുന്നു.

By Divya