Wed. Jan 22nd, 2025
തിരുവനന്തപുരം:

നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പ് തുടങ്ങി‍. എം ബി രാജേഷിന് എതിരാളി പി സി വിഷ്ണുനാഥ് ആണ്. ആദ്യവോട്ട് മുഖ്യമന്ത്രി രേഖപ്പെടുത്തി. സഭാതലത്തിലെ ഇരിപ്പിടത്തിന്‍റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾ വോട്ടുചെയ്യുന്നതിന്‍റെ ക്രമം.

പ്രോടെം സ്പീക്കർ വിജയിയെ പ്രഖ്യാപിച്ച് കസേര കൈമാറും. സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുമെന്ന് നിയുക്ത സ്പീക്കര്‍ എം ബി രാജേഷ്. ജനാധിപത്യത്തോടും സഭയോടും വിശ്വാസം. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അതുണ്ടാക്കുമെന്നും രാജേഷ് പറഞ്ഞു.

അതേസമയം, രാഷ്ട്രീയസന്ദേശം നൽകാനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മൽസരിക്കുന്നതെന്ന് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ്. കഴിഞ്ഞ തവണത്തെ പ്രതിപക്ഷത്തിന്‍റെ പ്രവർത്തനങ്ങളിൽ വീഴ്ചയില്ലെന്നും സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

By Divya