Sat. Apr 20th, 2024
പുണെ:

മഹാരാഷ്ട്രയിലെ പുണെയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 25 പേർ മരിച്ചതായി റിപ്പോർട്ട്. 574 പേർക്ക് ഫംഗസ് ബാധിച്ചതായും പുണെ ജില്ലാ ഭരണകൂടം അറിയിച്ചു. കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരിൽ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. പുണെ മുനിസിപ്പൽ കോർപറേഷൻെറ നിർദേശപ്രകാരമായിരുന്നു പരിശോധന.

500ലേറെ പേർക്ക് കർണാടകയിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതായി റിപ്പോർട്ട് വന്നിരുന്നു. ഇതിനുപിന്നാലെയാണ് മഹാരാഷ്ട്രയിൽനിന്നുള്ള കണക്കുകൾ വന്നിരിക്കുന്നത്. ബംഗളൂരുവിൽ മാത്രം 250ലേറെ പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്.

കൊവിഡ് മുക്തി നേടിയ ശേഷവും തീരാതലവേദനയും മുഖത്ത് നീർവക്കവും മാറാതെ തുടർന്നാൽ ബ്ലാക്ക് ഫംഗസ് പരിശോധന നടത്തണമെന്നാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ രൺദീപ് ഗുലേറിയ പറയുന്നു.

By Divya