Wed. Jan 22nd, 2025
ലണ്ടന്‍:

ഇന്ത്യയിന്‍ ആദ്യമായി കണ്ടത്തെിയ ജനിതക മാറ്റം വന്ന (B1.617.2 വാരിയന്‍റ്) കൊവിഡില്‍ നിന്നുണ്ടാകുന്ന അണുബാധ തടയുന്നതിന് ഓക്സ്ഫോര്‍ഡ് , അസ്ട്രസെനെക്ക (ഫൈസര്‍ വാക്സിന്‍) എന്നിവയില്‍ നിന്നുള്ള രണ്ട് ഡോസുകള്‍ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ലണ്ടനിലെ സര്‍ക്കാര്‍ പഠനത്തില്‍ കണ്ടത്തെി.

ഓക്സ്ഫോര്‍ഡ് / അസ്ട്രാസെനെക്ക ടു-ഡോസ് വാക്സിന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡായി നിര്‍മ്മിക്കുകയും വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മുതിര്‍ന്നവര്‍ക്കിടയില്‍ നല്‍കുകയും ചെയ്യുന്നു.

പബ്ളിക് ഹെല്‍ത്ത് ഇംഗ്ളണ്ടില്‍ (പിഎച്ച്ഇ) നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണീ കണ്ടത്തെലുകള്‍. രണ്ട് ഡോസുകളും ഇംഗ്ലണ്ടിലെ കെന്‍റ് മേഖലയില്‍ ആദ്യമായി കണ്ടത്തെിയ B.117 വാരിയന്‍റില്‍ നിന്നും 87 ശതമാനം സംരക്ഷണം നല്‍കുന്നുണ്ട്. ഇത് വളരെ വേഗം പകരാന്‍ സാധ്യതയുള്ളതാണെന്നും കണ്ടത്തെിയിട്ടുണ്ട്.

ഈ ആഴ്ച ആദ്യം പുറത്തുവിട്ട ഏറ്റവും പുതിയ പിഎച്ച്ഇ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ ആഴ്ചയില്‍ ബി 1.617.2 വേരിയന്‍റിന്‍റെ കേസ് എണ്ണം 2,111 വര്‍ദ്ധിച്ച് രാജ്യത്തൊട്ടാകെ 3,424 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

By Divya