Wed. Jan 22nd, 2025
റായ്​പുർ:

ഛത്തീസ്​ഗഡിൽ ലോക്​ഡൗൺ തുടരുന്നതിനിടെ​ മരുന്ന്​ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിന്​ ജില്ല കലക്​ടറുടെയും പൊലീസി​ന്റെയും ക്രൂരമർദ്ദനം. സംഭവത്തി​ന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ജില്ല കലക്​ടർ മർദ്ദിക്കുന്നതി​നൊപ്പം പൊലീസുകാർക്ക്​ അടിക്കാനും യുവാവിനെതിരെ എഫ്​ ഐ ആർ രജിസ്​റ്റർ ചെയ്യാനും നിർദേശം നൽകുകയായിരുന്നു. സംഭവത്തി​ന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സൂരജ്​പുർ ജില്ലയിലാണ്​ സംഭവം. ജില്ല കലക്​ടർ രൺബീർ ശർമയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. യുവാവിന്റെ ഫോൺ കലക്​ടർ പിടിച്ചുവാങ്ങുന്നതും നിലത്തേക്ക്​ എറിയുന്നതും മർദ്ദിക്കുന്നതിന്റെയും റിപ്പോർട്ട് വിഡിയോയിൽ കാണാം.

യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിനിടെ ചില പേപ്പറുകൾ കലക്​ടറെ കാണിക്കുന്നതും എന്തിനാണ്​ പുറത്തിറങ്ങിയതെന്ന് യുവാവ്​​ വിളിച്ചുപറയുന്നതും വിഡിയോയിലുണ്ട്.

By Divya