Mon. Dec 23rd, 2024
തിരുവനന്തപുരം:

ആർ ബാലകൃഷ്ണപിള്ള എഴുതിയ വില്‍പത്രത്തെചൊല്ലി മൂത്ത മകള്‍ ഉഷ മോഹന്‍ദാസ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഇളയ മകള്‍ ബിന്ദു ബാലകൃഷ്ണന്‍. വില്‍പത്രം അച്ഛന്‍റെ സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്.

മരണശേഷം അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഃഖമുണ്ടെന്നും ബിന്ദു പറഞ്ഞു. വില്‍പത്രവുമായി ബന്ധപ്പെട്ട പരാതിയുമായി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ ഇത് കാരണമായെന്ന് പ്രചാരണം ശക്തമാണ്.

പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഉഷ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഗണേഷിനെ പിന്തുണച്ച് ബിന്ദു രംഗത്തെത്തിയത്.

By Divya