Tue. Apr 16th, 2024
ന്യൂഡൽഹി:

കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്തിന്​ ആശങ്കയായി മരണങ്ങളിലുള്ള വർദ്ധനവ്. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കൊവിഡ് ബാധിച്ച്​ മരിച്ചത്​. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം​ കൊവിഡ് സ്ഥിരീകരിച്ചത്​. 3,89,851 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​.

ഇതുവരെ 2,54,96,330 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 2,19,86,363 പേർക്ക്​ രോഗമുക്​തിയുണ്ടായി. 2,83,248 പേർ ഇതുവരെ കൊവിഡ് ബാധിച്ച്​ മരിച്ചു. 32,26,719 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 18,58,09,302 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

33,059 രോഗികളുമായി തമിഴ്​നാടാണ്​ ഒന്നാം സ്ഥാനത്ത്​. 31,337 രോഗികളുമായി കേരളം രണ്ടാം സ്ഥാനത്തും 30,309 രോഗികളുമായി കർണാടക മൂന്നാം സ്ഥാനത്തുമാണ്​.

By Divya