Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇന്ത്യക്ക്​ ആശ്വാസമായി മഹാരാഷ്​ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ്​ കണക്കുകൾ. മഹാരാഷ്​ട്രയിൽ മാർച്ച്​ 30ന്​ ശേഷം ഇതാദ്യമായി പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി. ഡൽഹിയിൽ രോഗികളുടെ എണ്ണം 5000ത്തിലും താഴെയെത്തി.

ഇതാദ്യമായാണ്​ ഇത്രയും വലിയ കുറവ്​ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്​ട്രയിലും ഡൽഹിയിലും ഉണ്ടാവുന്നത്​. തിങ്കളാഴ്​ച മഹാരാഷ്​ട്രയിൽ 26,616 പേർക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചത്​. 516 പേർ രോഗം ബാധിച്ച്​ മരിച്ചു.

ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,45,495 ആയി കുറഞ്ഞു. 90.19 ശതമാനമാണ്​ മഹാരാഷ്​ട്രയിലെ കൊവിഡ്​ രോഗമുക്​തി നിരക്ക്​.

ഡൽഹിയിൽ 4524 പേർക്കാണ്​ കഴിഞ്ഞ ദിവസം കൊവിഡ്​ സ്ഥിരീകരിച്ചത്​. ഏപ്രിൽ അഞ്ചിന്​ ശേഷം ഇതാദ്യമായാണ്​ രോഗബാധ ഇത്രയും കുറയുന്നത്​. 340 പേർ രോഗം ബാധിച്ച്​ മരിച്ചു. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 8.42 ശതമാനമായി കുറഞ്ഞു.

By Divya