Sat. Jan 18th, 2025
കണ്ണൂർ:

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപെടുത്തി. ഇന്നലെ അർദ്ധരാത്രിയാണ് കണ്ണൂരിൽ കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾ കുടുങ്ങിപ്പോയത്. കടൽ പ്രക്ഷുബ്ധമായതോടെ മത്സ്യത്തൊഴിലാളികൾക്ക് തീരത്തോട് അടുക്കാൻ കഴിയാതെ വരികയായിരുന്നു.

മത്സ്യബന്ധന ബോട്ടുകൾക്കും കുടുങ്ങിക്കിടന്നവരുടെ അടുത്ത് എത്താനുള്ള സാഹചര്യമുണ്ടായിരുന്നില്ല. തുടർന്നാണ് കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ടത്. തീരസംരക്ഷണ സേന ഉടൻ സ്ഥലത്തെത്തി മൂന്ന് പേരെയും രക്ഷപെടുത്തി. ഇവരെ ഉടൻ കൊച്ചിയിലെത്തിക്കും.

By Divya