Sun. Jan 19th, 2025
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

 

കൊവിഡ് പ്രതിദിന വർധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ സംസ്ഥാനം കനത്ത ജാഗ്രതയിൽ. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്.

രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.

ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. വാരാന്ത്യ ലോക്ഡൗണിന്റേയും മിനി ലോക്ഡൗണിന്റേയുമൊന്നും ഫലം കണ്ടു തുടങ്ങിയിട്ടില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം 43,000 കടന്നു. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു.

ഇന്ന് ചെറിയ പെരുന്നാള്‍. ആഘോഷങ്ങള്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലാണ്. ഈദ്ഗാഹുകളും പള്ളികളിലെ സമൂഹ പ്രാർത്ഥനകളും ഒഴിവാക്കിയിട്ടുണ്ട്. ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും നി‍‍ർദേശിച്ചിട്ടുണ്ട്.

https://youtu.be/YoEY4DoAoJ0