Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും.

ഒരു കോടി ഡോസ് വാക്സീൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ അറിയിക്കുന്നത്. 75 ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.

എറണാകുളത്ത് എത്തുന്ന വാക്സീൻ എല്ലാ ജില്ലകളിലേക്കും വിതരണം ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

By Divya