Thu. Dec 19th, 2024
രോഗികളുടെ എണ്ണം കൂടുന്നു: സംസ്ഥാനത്ത് കോവിഡ് കിറ്റുകൾക്കും, വെന്റിലേറ്ററിനും ക്ഷാമം

 

തിരുവനന്തപുരം:

സംസ്ഥാനത്തെ ആശങ്കയിൽ ആഴ്ത്തി രോഗികളുടെ എണ്ണം കൂടുന്നു ഗുരുതരഅവസ്ഥയിലുള്ള ഇതേ തുടർന്ന് ഐസിയു, വെന്റിലേറ്റർ ക്ഷാമം വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് ആശങ്ക.

എന്നാൽ രോഗികളുടെ എണ്ണം പെരുകുകയും പരിശോധന കൂടുകയും ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം. ഇതേ തുടർന്ന് ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ ഏപ്രില്‍ മൂന്നാം വാരം മുതലാണ് കേരളത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂടാന്‍ തുടങ്ങിയത്. ആര്‍ടിപിസിആര്‍ ഫലം വൈകിയതോടെ ആന്‍റിജന്‍ ടെസ്റ്റുകളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഇതോടെയാണ് ടെസ്റ്റ് കിറ്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയതെന്ന് വിവിധ ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പറയുന്നു.

കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഐസിയു, വെന്റിലേറ്റർ ക്ഷാമം വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് ആശങ്ക. ഓക്സിജൻ കിടക്കകളുടെയും ഐസിയുവിന്റെയും ക്ഷാമം മൂലം കൃത്യസമയത്തു വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാൽ ഗുരുതരാവസ്ഥയിലാകുന്ന രോഗികളും ഒട്ടേറെയുണ്ട്.

https://youtu.be/UzTauUC0sjU