ന്യൂഡല്‍ഹി:
കൊവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കൊവിഡിനെക്കുറിച്ച് യഥാര്‍ത്ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ കൊവിഡ് നേരിടുന്ന ടീമില്‍ മാറ്റം വരുത്തണമെന്നും സംഘടനയ്ക്ക് അഭിപ്രായമുണ്ട്. മോദിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും പേര് വെളിപ്പെടുത്താത്ത ആര്‍എസ്എസ് നേതാവ് പറയുന്നു.
‘പ്രധാനമന്ത്രിയെ പ്രസാദിപ്പിക്കാന്‍ വേണ്ടി പ്രതികൂലസാഹചര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളെ തയ്യാറെടുപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു പാളിച്ച പറ്റി. ഇതു ജനങ്ങളില്‍ അമര്‍ഷമായി പടരുന്നുണ്ടെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.
നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിതിന്‍ ഗഡ്കരിയെ പോലെ കഴിവുറ്റ ആള്‍ക്കാരെ ഏല്‍പ്പിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും പറഞ്ഞിരുന്നു.