Mon. Dec 23rd, 2024
ന്യൂഡൽഹി:

റഷ്യയുടെ കൊവിഡ് വാക്​സിനായ സ്ഫുട്നിക്-5ന്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയിലാണ്​ ഇപ്പോൾ വാക്​സിൻ പരിശോധന നടത്തുന്നത്​. ഇത്​ വൈകാതെ പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

രാജ്യത്തെ വാക്​സിനുകളുടെ നിലവാരം പരിശോധിക്കുന്നത്​ സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയാണ്​. വാക്​സിന്റെ 1.5 ലക്ഷം ആപ്യൂളുകളിൽ 100 എണ്ണമായിരിക്കും പരിശോധിക്കുക. ഹൈദരാബാദിലെ ഡോ റെഡ്ഡീസ്​ എന്ന മരുന്ന്​ കമ്പനിയാണ്​ സ്​ഫുട്​നിക്​ വാക്​സിൻ ഇറക്കുമതി ചെയ്യുന്നത്​.

മൂന്നാം തീയ്യതിയാണ് വാക്​സിൻ ലഭിച്ചതെന്നും പരിശോധന ആരംഭിച്ചുവെന്നും​ ഡ്രഗ്​ ലബോറിറ്ററി ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനക്ക്​ ശേഷം ഡ്രഗ്​ കൺട്രോളർ ഇന്ത്യ പോലുള്ള ഏജൻസികളുടെ അനുമതി ലഭിച്ചതിന്​ ശേഷം വാക്​സിൻ ഉടൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറും. ഏപ്രിൽ 13നാണ്​ സ്​ഫുട്​നിക്​ വാക്സിന്റെ അടിയന്തര ഉപയോഗത്തിന്​ കേന്ദ്രസർക്കാർ അനുമതി നൽകിയത്

By Divya