Sat. Jan 18th, 2025
ആലപ്പുഴ:

തിരഞ്ഞെടുപ്പ് വിജയത്തിൽ തടസം ഉണ്ടാക്കാൻ ചില ഹീന ശക്തികൾ പ്രവർത്തിച്ചുവെന്ന് ജി സുധാകരൻ. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത പോസ്റ്റുകൾ പതിച്ചു. കള്ളക്കേസുകൾ നൽകാനുള്ള ശ്രമങ്ങളും ഉണ്ടായി എന്നും സുധാകരൻ പറഞ്ഞു.

രാഷ്ട്രീയ ക്രിമിനലിസം നിറഞ്ഞ വാർത്തകൾ മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് നൽകി. നേതൃത്വത്തെ അംഗീകരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഒരാൾക്കും പാർട്ടിയുടെ ഹൃദയത്തിൽ സ്ഥാനം ഉണ്ടാകില്ല. തെറ്റു പറ്റിയവർ തിരുത്തി യോജിച്ചു പോകണമെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് വിജയിച്ച എച്ച് സലാമിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ജി സുധാകരന്‍റെ വിമര്‍ശനം.

By Divya